കൊച്ചി:കടൽക്ഷോഭത്തെ തുടർന്ന് ദുരിതത്തിലായ ചെല്ലാനത്തിന് തേവര സേക്രഡ് ഹാർട്ട് കോളേജിലെ എൻ. എസ്. എസ്. വോളന്റിയേഴ്‌സിന്റെ കൈത്താങ്ങ്. നാട്ടുകാർക്കൊപ്പം പതിനഞ്ചോളം വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് മണൽ മൂടിയ വീടുകൾ വൃത്തിയാക്കി. തീരത്ത് ആശങ്കയോടെ കഴിയുന്ന ആ ചെല്ലാനത്തുകാർക്ക് കൂടെ നിൽക്കാൻ ഒരു പറ്റം വിദ്യാർത്ഥികളുണ്ടെന്ന ധൈര്യം പകർന്നാണ് അവർ മടങ്ങിയത്. ചെല്ലാനത്തെ ജനങ്ങളുടെ അതിജീവനത്തിനായി തങ്ങൾക്ക് സാധിക്കുന്നത് ചെയ്യുമെന്ന് എൻ. എസ്. എസ്. വോളന്റിയേഴ്സ് പറഞ്ഞു.