kk

കൊച്ചി /കോഴിക്കോട് : ബ്ലാക്ക് ഫംഗസ് രോഗബാധിതരായി എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന നാല് പേർ മരിച്ചു. ഇവരിൽ രണ്ട് പേർ എറണാകുളം ജില്ലക്കാരാണ്. ആലുവ നൊച്ചിമ കച്ചംകുഴി വീട്ടിൽ ജുമൈലത്ത് ഇബ്രാഹിം (50), എച്ച്.എം.ടി. കോളനി പുള്ളിലങ്കര ഉഷസ് ഭവനിൽ ചന്ദു (77). രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സി നേടിയിരുന്നു. ഇവരിൽ ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്.

ആറ് മ്യൂക്കർ മൈക്കോസിസ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതേസമയം ബ്ളാക്ക് ഫംഗസ് ബാധിച്ച് രണ്ട് പേരെ കൂടി കോഴിക്കോട് ഗവ.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ ഇവിടെയുള്ള രോഗബാധിതരുടെ എണ്ണം 14 ആയി.

ബംഗളൂരുവിൽ സ്ഥിരതാമസക്കാരായ കണ്ണൂർ എടക്കാട് സ്വദേശി നിതീഷ് (45), വയനാട് മാനന്തവാടി സ്വദേശി മുഹമ്മദ് ഇല്ല്യാസ് (39) എന്നിവരെയാണ് ഇന്നലെ വൈകിട്ട് ഇവിടെ എത്തിച്ചത്. നിതീഷിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് റഫർ ചെയ്യുകയായിരുന്നു. കടുത്ത തലവേദനയ്ക്കു പുറമെ ഇടതുകണ്ണ് തുറക്കാൻ പറ്റാത്ത അവസ്ഥയുമുണ്ട്. മാനന്തവാടി ജില്ലാ ആശുപത്രിയിൽ നിന്ന് റഫർ ചെയ്ത മുഹമ്മദ് ഇല്ല്യാസിന് കൊവിഡ് പരിശോധനയിൽ നെഗറ്റീവാണ്. കാഴ്ച മങ്ങലാണ് രോഗലക്ഷണം.ബ്ലാക്ക് ഫംഗസ് ബാധിച്ചതിനെ തുടർന്നു സംസ്ഥാനത്ത് കഴിഞ്ഞദിവസം മൂന്ന്മരണം റിപ്പോർട്ട് ചെയ്തിരുന്നു.

'​'​സം​സ്ഥാ​ന​ത്ത് ​ബ്ലാ​ക്ക് ​ഫം​ഗ​സ് ​കൂ​ടു​ത​ൽ​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​ ​സാ​ഹ​ച​ര്യ​മി​ല്ല. ബ്ലാ​ക്ക് ​ഫം​ഗ​സ് ​മൂ​ല​മു​ള്ള​ ​മ​ര​ണ​നി​ര​ക്ക് ​കു​റ​വാ​ണ്.​ ​ഈ​ ​രോ​ഗ​ത്തെ​ ​സം​ബ​ന്ധി​ച്ച് ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ക്കു​ന്നു​ണ്ട്.
-​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്