1

ഫോർട്ട് കൊച്ചി: ചെറളായി കടവിൽ പിതാവിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ ഓട്ടിസം ബാധിച്ച 18കാരനെ കോതമംഗലം പീസ് വാലി പ്രവർത്തകർ ഏറ്റുവാങ്ങി. പിതാവ് സുധീർ കുട്ടിയെ ക്രൂരമായി മർദ്ദിക്കുന്ന രംഗം സോഷ്യൽ മീഡിയ വഴിയാണ് പുറം ലോകം അറിഞ്ഞത്. തുടർന്ന് പൊലീസ് എത്തി സുധീറിനെ അറസ്റ്റ് ചെയ്തു. പീസ് വാലി പ്രവർത്തകരായ പി.എം.അബൂബക്കർ, ഡോ.ഷെരീഫ്, ഡോ. മേരി അനിത എന്നിവരാണ് കുട്ടിയെ ഏറ്റുവാങ്ങിയത്. മട്ടാഞ്ചേരി അസി.കമ്മിഷണർ ജി.ഡി.വിജയകുമാർ നേതൃത്വം നൽകി.