കൊച്ചി: ജില്ലയിൽ പ്രതിദിന കൊവിഡ് രോഗ ബാധിതരുടെ എണ്ണം കുറയുന്നു. ഇന്നലെ 2823 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ മൂന്നു ദിവസമായി മുപ്പതിൽ താഴെ കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒരിടത്തൊഴികെ എല്ലാ പഞ്ചായത്തുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ൽ താഴെയാണ്.സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരൊഴികെ 2817 പേർക്കും രോഗം ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഒൻപത് ആരോഗ്യ പ്രവർത്തകർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഐ.എൻ.എച്ച്.എസിലെ 22 പേർക്കും 26 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു.
കൂടാതെ മഞ്ഞള്ളൂർ 155, തൃപ്പൂണിത്തുറ 90, ചേരാനല്ലൂർ 88, എളംകുന്നപ്പുഴ86, പള്ളുരുത്തി85, തൃക്കാക്കര82, ഫോർട്ട്‌കൊച്ചി 53, ചെങ്ങമനാട് 50, ആലങ്ങാട് 47, ഉദയംപേരൂർ 46, കുമ്പളങ്ങി 45, കടുങ്ങല്ലൂർ, വരാപ്പുഴ42, കുന്നത്തുനാട് 39, എടത്തല 38, കാഞ്ഞൂർ, ചെല്ലാനം 37, മട്ടാഞ്ചേരി 36, കളമശേരി, കീഴ്മാട് 35 പേർക്കും രോഗം സ്ഥിരീകരിച്ചു.5773 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. 99936 പേർ ആകെ നിരീക്ഷണത്തിലുണ്ട്.
രോഗമുക്തരായത് 4016
കൊവിഡ് ചികിത്സയിൽ 44181
നിരീക്ഷണത്തിൽ 3512