lion
ലയൺസ് ക്ലബ് ഒഫ് എറണാകുത്തിന്റെ ആഭിമുഖ്യത്തിൽ എളമക്കര പ്രദേശത്തെ കൊവിഡ് ബാധിച്ച രോഗികൾക്കും വീട്ടുകാർക്കും ഉള്ള ഭക്ഷ്യധാന്യ കിറ്റുകൾ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുന്നു

കൊച്ചി: ലയൺസ് ക്ലബ് ഒഫ് എറണാകുളം എളമക്കര പ്രദേശത്തെ കൊവിഡ് ബാധിച്ച രോഗികൾക്കും വീട്ടുകാർക്കും ഉള്ള ഭക്ഷ്യധാന്യ കിറ്റുകൾ എളമക്കര പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. ലയൺസ് ക്ലബ് ഒഫ് ഡിസ്ട്രിക് ഗവർണർ ആർ.ജി ബാലസുബ്രഹ്മണ്യം സ്റ്റേഷൻ സബ്ഇൻസ്‌പെക്ടർ സുനുമോന് കൈമാറി. മുൻ ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ദാസ് മങ്കിടി, റീജിയണൽ സർവീസ് കോഡിനേറ്റർ കെ.ഒ. ജോണി, ക്ലബ്ബ് സെക്രട്ടറി ജോസ് ഫിലിപ്പ്, ട്രഷറർ പ്രശാന്ത് നായർ എന്നിവർ സംബന്ധിച്ചു. സെന്റ് മേരിസ് ചാരിറ്റിഫണ്ടിന്റെ സഹകണത്തോടെയാണ് ഭക്ഷ്യധാന്യ കിറ്റ് വിതരണം.