vaccine

കൊച്ചി: ഡ്രഗ്സ് കൺട്രോളർ ഒഫ് ഇന്ത്യ അംഗീകരിച്ചിട്ടുള്ള കമ്പനികളിൽ നിന്ന് വാക്‌സിൻ വാങ്ങാൻ ഗ്ളോബൽ ടെണ്ടറിന് നടപടിയെടുത്തതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. 70 ലക്ഷം ഡോസ് കൊവിഷീൽഡിനും 30 ലക്ഷം കൊവാക്സിനും ഒാർഡർ നൽകിയെങ്കിലും സംസ്ഥാനങ്ങൾക്ക് നൽകുന്നത് കുറച്ചു മാസത്തേക്ക് പരിമിതപ്പെടുത്തിയെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതിനാലാണ് ഗ്ളോബൽ ടെൻഡറിന് നടപടി തുടങ്ങിയത്.

കേന്ദ്രം നൽകിയത്

 കൊവിഷീൽഡ് (മേയ് 20 വരെ ) : 76,44,810 ഡോസ്

 കൊവാക്‌സിൻ (മേയ് 4 വരെ) : 6,18,620 ഡോസ്

45 വയസിനു മുകളിലുള്ളവർക്ക്

 രണ്ട് ഡോസിനുമായി ഇനി വേണ്ടത് : 1.59 കോടി ഡോസ്

18 - 45 വയസുവരെയുള്ളവർക്ക്

 രണ്ടു ഡോസും പൂർത്തിയാക്കാൻ വേണ്ടത് : 2.91 കോടി ഡോസ്