അങ്കമാലി: ഡി.വൈ.എഫ്.ഐ അങ്കമാലി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹവണ്ടി സേവനം ആരംഭിച്ചു.കൊവിഡ് ടെസ്റ്റിനും കൊവിഡ് രോഗികളായ ആളുകളെ കൊണ്ടു പോകുന്നതിനുമയി ഡി.വൈ.എഫ്.ഐ സംസ്ഥന വ്യാപകമായി നടപ്പിലാക്കുന്ന സേവന പദ്ധതിയാണ് സ്നേഹവണ്ടി. പ്രതിഫലം വാങ്ങാതെ കാർണിവൽ ഗ്രൂപ്പ്‌സ് വിട്ട് നൽകിയ ആംബുലൻസ് വാനാണ് സ്നേഹവണ്ടിയായി പ്രവർത്തിക്കുന്നത്. സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.കെ.കെ.ഷിബു ഫ്ലാഗ് ഓഫ് ചെയ്തു.ചടങ്ങിൽ മാനുവൽ കുര്യക്കോസ് അദ്ധ്യക്ഷനായി. പ്രിൻസ് പോൾ, സച്ചിൻ കുര്യക്കോസ്, സജി വർഗ്ഗീസ്, ജെറി മഞ്ഞളി തുടങ്ങിയവർ പങ്കെടുത്തു.