prabhul

കൊച്ചി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ കാവിവത്കരണം നടത്തുന്നുവെന്ന ആരോപണവുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾ വ്യാപകമായി. അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ കേരളത്തിലും പ്രതിഷേധം ഉയരുന്നുണ്ട്. കേന്ദ്രഭരണ പ്രദേശത്തെ നിയമങ്ങൾ ശക്തമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പ്രതികരണം.

ഗുണ്ടാനി​യമം, ഗോവധ നിരോധനനിയമം, പഞ്ചായത്ത് റെഗുലേഷൻ നി​യമം, ലക്ഷദ്വീപ് ഡെവലപ്‌മെന്റ് അതോറിട്ടിക്കായുള്ള​ നിയമം എന്നിവ കരട് വി​ജ്ഞാപനം ചെയ്ത് ജനാഭിപ്രായം സ്വീകരിച്ച് അംഗീകാരത്തിനായി കേന്ദ്രആഭ്യന്തര മന്ത്രാലയത്തിലേക്ക് അയച്ചിരിക്കുകയാണ്. അതിനിടെ, അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി, എളമരം കരീം എം.പി എന്നിവരും എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ് സംസ്ഥാന കമ്മിറ്റികളും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രതിഷേധക്കാർ പറയുന്നത്

 കോസ്റ്റൽ റെഗുലേഷൻ ആക്ടിന്റെ പേരിൽ മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകൾ പൊളിച്ചുമാറ്റുന്നു

 രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ പഞ്ചായത്ത് - സഹകരണസംഘം തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കി

 99 ശതമാനം മുസ്ലിം ജനതയുള്ള ലക്ഷദ്വീപിൽ ഗോമാംസം നിരോധിച്ചു. സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ നിന്ന് ബീഫ് നീക്കി

 പ്രിവൻഷൻ ഒഫ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് ബിൽ (ഗുണ്ടാ നിയമം) പിൻവലിക്കണം

 ടൂറിസ്റ്റുകൾക്ക് മദ്യം വിൽക്കാൻ നൽകിയ അനുവാദം പിൻവലിക്കണം

 സ്മാർട്ട് സിറ്റി പദ്ധതിക്കുവേണ്ടി കെട്ടിടങ്ങൾ പൊളിക്കാൻ തയ്യാറാക്കിയ ലിസ്റ്റ് തള്ളിക്കളയണം

 ക്വാറന്റൈനിൽ ഇളവ് വരുത്തിയത് കൊവിഡ് രോഗം പടരാൻ കാരണമാക്കി

ഭരണകൂടം പറയുന്നത്

 വ്യാജവാർത്തകളിലൂടെ പ്രതിഷേധം സൃഷ്ടിക്കാൻ ബോധപൂർവ്വമായ ശ്രമം നടത്തിയതിനാലാണ് ലക്ഷദ്വീപിലെ ആദ്യ ന്യൂസ് പോർട്ടലായ ദ്വീപ് ഡയറിക്ക് വിലക്കേർപ്പെടുത്തിയത്

 ജനസംഖ്യ നിയന്ത്രിക്കാനാണ് രണ്ടിൽ കൂടുതൽ കുട്ടികളുള്ളവരെ അയോഗ്യരാക്കിയത്. ഒറ്റ പ്രസവത്തിൽ രണ്ട് കുഞ്ഞുങ്ങളുണ്ടായവർക്ക് ഇളവു ലഭിക്കും.

 ദാമൻ, ദിയു മാതൃകയിലുള്ള നിയമങ്ങളാണ് നടപ്പിലാക്കുന്നത്. വ്യാജമദ്യ - മയക്കുമരുന്ന് ലോബികളെ നിയന്ത്രിക്കാനാണ് ടൂറിസ്റ്റുകൾക്ക് മദ്യം അനുവദിച്ചത്

''ജനവിരുദ്ധമായ നിയമ നിർമ്മാണങ്ങൾ നടത്താനാണ് ശ്രമം. ഇത് ലക്ഷദ്വീപിനെ തകർക്കാനാണ്. മദ്യവിതരണം ജനവാസമുള്ള സ്ഥലങ്ങളിലും നടപ്പിലാക്കി. അഡ്മി​നി​സ്ട്രേറ്ററുടെ ഏകാധിപത്യ ഭരണമാണ് നടക്കുന്നത്.

- പി.പി. മുഹമ്മദ് ഫൈസൽ എം.പി

''ലക്ഷദ്വീപിൽ രാഷ്ട്രീയ ഇടം കിട്ടാത്ത കമ്മ്യൂണിസ്റ്റ്, മുസ്ലിംലീഗ് ജിഹാദി ഗ്രൂപ്പുകളാണ് അഡ്മിനിസ്ട്രേറ്റർക്കെതിരെ നുണപ്രചാരണം നടത്തുന്നത്. സ്കൂളുകളിൽ മാംസം നിരോധിക്കുന്നത് വിദ്യാഭ്യാസ വിദഗ്ദ്ധരുടെ അഭിപ്രായമനുസരിച്ചാണ്. മദ്യം ദ്വീപിൽ നൽകിയത് പി.എം.സെയ്ത് എം.പിയായ കോൺഗ്രസ് ഭരണകാലത്താണ്. സ്ഥലം ഏറ്റെടുക്കുന്ന നിയമം 240 കോടി രൂപയുടെ അഗത്തി എയർപോർട്ട് വികസനത്തിനായാണ്.

എ.പി.അബ്ദുള്ളക്കുട്ടി,

ദേശീയ വൈസ് പ്രസിഡന്റ്,

പ്രഭാരി - ബി.ജെ.പി ലക്ഷദ്വീപ് കമ്മിറ്റി

ല​ക്ഷ​ദ്വീ​പി​ലെ​ ​സം​ഭ​വ​ങ്ങ​ളെ​ ​അ​പ​ല​പി​ച്ച് ​മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​സ്വീ​ക​രി​ക്കു​ന്ന​ ​ന​ട​പ​ടി​ക​ൾ​ ​സ​ങ്കു​ചി​ത​ ​താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് ​വ​ഴ​ങ്ങി​ക്കൊ​ണ്ടു​ള്ള​താ​ണെ​ന്നും​ ​ഈ​ ​ന​പ​ടി​ക​ളി​ൽ​നി​ന്ന് ​ബ​ന്ധ​പ്പെ​ട്ട​വ​ർ​ ​പി​ൻ​വാ​ങ്ങ​ണ​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.
അ​വി​ട​ത്തെ​ ​ജ​ന​ങ്ങ​ളു​ടെ​ ​സം​സ്‌​കാ​ര​ത്തി​നും​ ​ജീ​വി​ത​ത്തി​നും​ ​വെ​ല്ലു​വി​ളി​യു​യ​ർ​ത്തു​ന്ന​ ​സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​വു​ന്ന​ത്.​ ​ല​ക്ഷ​ദ്വീ​പും​ ​കേ​ര​ള​വു​മാ​യി​ ​ദീ​ർ​ഘ​കാ​ല​ത്തെ​ ​ബ​ന്ധ​മാ​ണു​ള്ള​ത്.​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​ന​മ്മു​ടെ​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​രു​ന്നു.​ ​പ​ര​സ്പ​ര​ ​സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യാ​ണ് ​ദ്വീ​പു​നി​വാ​സി​ക​ളും​ ​ന​മ്മ​ളും​ ​മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.​ ​ഇ​ത് ​ത​ക​ർ​ക്കാ​ൻ​ ​ഗൂ​ഢ​ശ്ര​മം​ ​ന​ട​ക്കു​ന്ന​താ​യാ​ണ് ​വാ​ർ​ത്ത​ക​ളി​ൽ​ ​കാ​ണു​ന്ന​തെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ല​ക്ഷ​ദ്വീ​പ് ​ജ​ന​ത​യു​ടെ​ ​സം​സ്‌​കാ​രം
ത​ക​ർ​ക്ക​രു​ത്:​ ​സ​മ​സ്ത

കോ​ഴി​ക്കോ​ട്:​ ​കേ​ന്ദ്ര​ഭ​ര​ണ​ ​പ്ര​ദേ​ശ​മാ​യ​ ​ല​ക്ഷ​ദ്വീ​പി​ൽ​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​പ്ര​ഫു​ൽ​ ​പ​ട്ടേ​ൽ​ ​ജ​ന​ങ്ങ​ളു​ടെ​ ​ഉ​പ​ജീ​വ​ന​മാ​ർ​ഗ​വും​ ​സ്വ​ത്വ​വും​ ​ഇ​ല്ലാ​താ​ക്കു​ന്ന​ ​ഇ​ട​പെ​ട​ലു​ക​ൾ​ ​ന​ട​ത്തു​ന്ന​ത് ​നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​സ​മ​സ്ത​ ​കേ​ര​ള​ ​ജം​ഇ​യ്യ​ത്തു​ൽ​ ​ഉ​ല​മ​ ​പ്ര​സി​ഡ​ന്റ് ​സ​യ്യി​ദ് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പ്രൊ​ഫ.​കെ.​ ​ആ​ലി​ക്കു​ട്ടി​ ​മു​സ്ലി​യാ​ർ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.
ത​ദ്ദേ​ശീ​യ​രു​ടെ​ ​അ​വ​കാ​ശ​ങ്ങ​ൾ​ ​അ​ട്ടി​മ​റി​ക്കു​ന്ന​താ​ണ് ​പ​ല​ ​ന​ട​പ​ടി​ക​ളും.​ ​സ​മാ​ധാ​ന​പ​ര​മാ​യി​ ​ക​ഴി​ഞ്ഞു​വ​ന്ന​ ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​അ​ര​ക്ഷി​താ​വ​സ്ഥ​യു​ണ്ടാ​ക്കു​ന്ന​ ​ന​ട​പ​ടി​യി​ൽ​ ​നി​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​പി​ന്മാ​റ​ണം.

ല​ക്ഷ​ദ്വീ​പ് ​അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ
നീ​ക്കം​ ​ത​ട​യ​ണം​:​ ​കെ.​എ​ൻ.​എം

കോ​ഴി​ക്കോ​ട്:​ ​ല​ക്ഷ​ദ്വീ​പി​ന്റെ​ ​സാം​സ്കാ​രി​ക​ ​പാ​ര​മ്പ​ര്യ​വും​ ​പൈ​തൃ​ക​വും​ ​ത​ക​ർ​ക്കാ​നു​ള്ള​ ​അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ​ ​നീ​ക്കം​ ​ത​ട​യാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​വേ​ണ​മെ​ന്ന് ​കെ.​എ​ൻ.​എം​ ​സം​സ്ഥാ​ന​ ​നേ​തൃ​സം​ഗ​മം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​ഒ​ട്ടു​മി​ല്ലാ​ത്ത​ ​ദ്വീ​പി​ൽ​ ​ഗു​ണ്ടാ​ ​ആ​ക്ട് ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​തി​നു​ ​പി​ന്നി​ൽ​ ​വ്യ​ക്ത​മാ​യ​ ​വ​ർ​ഗീ​യ​ ​അ​ജ​ണ്ട​യു​ണ്ട്.​ ​ടൂ​റി​സ​ത്തി​ന്റെ​ ​മ​റ​വി​ൽ​ ​ശാ​ന്ത​മാ​യ​ ​ഒ​രു​ ​പ്ര​ദേ​ശ​ത്ത് ​അ​രാ​ജ​ക​ത്വം​ ​വി​ത​ക്കാ​നു​ള്ള​ ​നീ​ക്കം​ ​അ​പ​ല​പ​നീ​യ​മാ​ണ്‌.​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ​ ​നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​ ​നീ​ക്ക​വും​ ​ഉ​ട​ൻ​ ​പി​ൻ​വ​ലി​ക്ക​ണം.​ ​സം​ഗ​മം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ടി.​പി​ ​അ​ബ്ദു​ല്ല​കോ​യ​ ​മ​ദ​നി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.

ല​ക്ഷ​ദ്വീ​പ്:​ ​അ​സ​ത്യ​പ്ര​ചാ​ര​ണ​മെ​ന്ന് ​കെ.​സു​രേ​ന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ക്ഷ​ദ്വീ​പി​നെ​ ​സം​ബ​ന്ധി​ച്ച് ​കേ​ര​ള​ത്തി​ൽ​ ​ചി​ല​ർ​ ​ന​ട​ത്തു​ന്ന​ ​അ​സ​ത്യ​ ​പ്ര​ചാ​ര​ണം​ ​അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ദ്വീ​പി​ലെ​ ​ജ​ന​ങ്ങ​ളു​ടെ​ ​സു​ര​ക്ഷ​യും​ ​വി​ക​സ​ന​വും​ ​ഉ​റ​പ്പ് ​വ​രു​ത്തു​ക​യാ​ണ് ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ല​ക്ഷ്യം.​ ​അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ​ഇ​തി​ന് ​വേ​ണ്ടി​യാ​ണ്.​ ​ദ്വീ​പി​ലെ​ ​ചി​ല​ ​ജ​ന​വാ​സ​മി​ല്ലാ​ത്ത​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​തീ​വ്ര​വാ​ദ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്തും​ ​ന​ട​ക്കു​ന്നു​ണ്ടെ​ന്ന​ ​വാ​ർ​ത്ത​ ​മാ​ദ്ധ്യ​മ​ങ്ങ​ൾ​ ​പു​റ​ത്തു​വി​ട്ടി​രു​ന്നു.​ ​ഇ​ത്ത​രം​ ​വി​ധ്വം​സ​ക​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കേ​ന്ദ്ര​സ​ർ​ക്കാ​ർ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​എ​ന്നാ​ൽ​ ​ഇ​തെ​ല്ലാം​ ​ഒ​രു​ ​മ​ത​വി​ഭാ​ഗ​ത്തി​ന് ​എ​തി​രാ​ണെ​ന്ന് ​വ​രു​ത്തി​തീ​ർ​ക്കാ​നാ​ണ് ​ചി​ല​ർ​ ​ശ്ര​മി​ക്കു​ന്ന​ത്.