കളമശേരി: ഏലൂർ നഗരസഭയിലെ മഞ്ഞുമ്മൽ പ്രദേശത്തെ വാർഡുകളെ ബന്ധിപ്പിക്കുന്ന മാടപ്പാട്ട് തോട്, 7, 8, 9, എന്നീ വാർഡുകളെ ബന്ധിപ്പിക്കുന്ന വലിയചാൽ തോട് എന്നിവ വൃത്തിയാക്കി ശുചീകരിക്കുന്ന ജോലികൾ ആരംഭിച്ചു. ചെയർമാൻ എ .ഡി .സുജിൽ , വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ ദിവൃനോബി, കെ.എ.മാഹിൻ, ജയശ്രീ സതീഷ് എന്നിവർ നേതൃത്വം നൽകി.