അങ്കമാലി: ഡി .വൈ .എഫ് .ഐ പാലിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കപ്പ വിതരണം ചെയ്തു. നാട്ടുകാരനായ ജോഷി അറയ്ക്കൽ കൃഷി ചെയ്ത 3000 കിലോയോളം വരുന്ന കപ്പയാണ് 1500ഓളം വീടുകളിൽ എത്തിച്ചത്. കപ്പയുടെ വിതരണം ഡി .വൈ .എഫ് .ഐ മുൻ ബ്ലോക്ക് സെക്രട്ടറി കെ .പി .അനീഷ് ഉദ്ഘാടനം ചെയ്തു .മേഖലാ പ്രസിഡന്റ് ആഷിക് ഷാജി അദ്ധ്യക്ഷനായി. സെക്രട്ടറി റോജിസ് മുണ്ടപ്ലാക്കൽ , കെ .കെ .മുരളി, കെ.എ.രമേശൻ, രാജൻ പേരാട്ട് , ജോണി മൈപ്പാൻ,മേരി ആന്റണി, കൈലാസ് നാഥ് എന്നിവർ നേതൃത്വം നൽകി.