പറവൂർ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ പറവൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ചിറ്റാറ്റുകര, പുത്തൻവേലിക്കര പഞ്ചായത്തുകളുടെ ഡി.സി.സികൾക്ക് പി.പി.ഇ കിറ്റുകളും മാസ്കുകളും നൽകി. ഏരിയ സെക്രട്ടറി കെ.വി. മനോജിൽ നിന്നും ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാറും, ജില്ലാ സെക്രട്ടറിയേറ്റംഗം വി.എസ്. രാജേഷിൽ നിന്നും പുത്തൻവേലിക്കര പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷിയും ഏറ്റുവാങ്ങി. പി.പി. അരൂഷ്, ടി.എസ്. രാജൻ, സി.എ. പ്രദീപ്, എം.എ. സുധീഷ്, ലൈബി സാജു, വാസന്തി പുഷ്പൻ, എ. ജയലക്ഷ്മി എന്നിവർ പങ്കെടുത്തു.