പറവൂർ: കേന്ദ്ര സർക്കാർ അവഗണനക്കെതിരെ ഓൾ ഇന്ത്യ കോ ഓർഡിനേഷൻ കമ്മിറ്റി ഒഫ് ആശാ വർക്കേഴ്സ് (സി.ഐ.ടി.യു) ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ ഭാഗമായി ആശാ വർക്കർമാർ താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ നടത്തി. പ്രതിമാസം 10,000 രൂപ വീതം റിസ്ക് അലവൻസ് നൽകുക, എല്ലാവർക്കും കൊവിഡ് വാക്സിൻ ലഭ്യമാക്കുക, വേതന - ബത്ത കുടിശികകൾ തീർക്കുക, വാക്സിൻ നയം പുനപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചയായിരുന്നു സമരം. പറവൂർ നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ ഉദ്ഘാടനം ചെയ്തു. ജയ ദേവാനന്ദ്, രമാദേവി, ഷൈദ റോയ് എന്നിവർ സംസാരിച്ചു.