പറവൂർ: പറവൂർ നഗരസഭ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന ഡൊമിസിലിയറി കെയർ സെന്ററിലേക്ക് എറണാകുളം അസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇ.വി ഹോംസ് കിടക്ക, കട്ടിൽ, തലയിണ, ഇൻഡക്ഷൻ കുക്കർ എന്നിവ നൽകി. മാനേജർ കെ. ശ്രീകുമാർ നഗരസഭ അദ്ധ്യക്ഷ വി.എ. പ്രഭാവതി ടീച്ചർക്ക് സാധനങ്ങൾ കൈമാറി. വൈസ് ചെയർമാൻ എം.ജെ. രാജു, ,സ്റ്റാംന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ സജി നമ്പിയത്ത്, ബീന ശശിധരൻ, ശ്യാമള ഗോവിന്ദൻ, കൗൺസിലർ ജഹാംഗീർ തോപ്പിൽ എന്നിവർ പങ്കെടുത്തു.