paravur-twenty-nine-ward-
പറവൂർ നഗരസഭ ഇരുപത്തിയൊമ്പതാം വാർഡിൽ ഏർപ്പെടുത്തിയ സൗജന്യ ആംബുലൻസ് സർവീസ് വൈസ് ചെയർമാൻ എം.ജെ. രാജു ഫ്ളാഗ് ഓഫ് ചെയ്യുന്നു

പറവൂർ: നഗരസഭ ഇരുപത്തിയൊമ്പതാം വാർഡിലുള്ള കൊവിഡ് രോഗികൾക്ക് സൗജന്യ ആംബുലൻസ് സർവീസൊരുക്കി കൗൺസിലർ അനു വട്ടത്തറ. വാർഡിലെ രോഗികൾക്ക് പലപ്പോഴും ആംബുലൻസ് സർവീസ് ലഭിക്കാത്തതിനെ തുടർന്നാണ് സ്വന്തമായി ആംബുലൻസ് സർവീസ് ആരംഭിച്ചത്. പറവൂർ നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.ലിസി, ആശാവർക്കാർ ഷൈതാ റോയി, വാർഡ് കർമ്മ സമിതിയംഗങ്ങളായ പി.സി.പീറ്റർ, പ്രിൻസ്, ഫ്രാൻസിസ്, ശരത്ത് കുമാർ, ഷോൻസി തുടർങ്ങിയവർ പങ്കെടുത്തു. സൗജന്യ ആംബുലൻസ് സർവീസ് ലഭിക്കുന്നതിന്: 9249347374.