പറവൂർ: വാർഡിലെ മുഴുവൻ വീടുകളും അണുവിമുക്തമാക്കാനുള്ള തയ്യാറെടുപ്പുമായി നഗരസഭ ഇരുപതാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി. ഇതിനായി എല്ലാ വീടുകളിലും അപരാജിതധൂപ ചൂർണം വിതരണം ചെയ്തു. തോന്ന്യകാവ് ജ്യോതിർഗമയിൽ അനിൽകുമാറിന് ചൂർണം നൽകി താലൂക്ക് ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജി.എസ്. ഉമ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ടി.വി. നിഥിൻ അദ്ധ്യക്ഷത വഹിച്ചു. പി.ആർ.സജേഷ് കുമാർ, എം.എസ്. ജയശ്രീ, അഭിഷേക്, മായ രാജേഷ്, അനുശ്രീ എന്നിവർ പങ്കെടുത്തു.