പറവൂർ: പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനെ മുസ്ലിം ലീഗ് പറവൂർ നിയോജക മണ്ഡലം കമ്മറ്റി അഭിനന്ദിച്ചു. വിഷയങ്ങളുടെ സ്വഭാവമനുസരിച്ച് സമീപിക്കുകയും പഠിച്ച് പ്രതികരിക്കുകയും ചെയ്യുന്ന സതീശൻ യു.ഡി.എഫിന് പുതുചരിത്രം രചിക്കുമെന്നുറപ്പാണ്. അരുതായ്മകളോട് 'നോ' പറയാൻ മടിയില്ലാത്ത നേതാവാണ് പുതിയ പ്രതിപക്ഷ നേതാവെന്ന് പ്രസിഡന്റ് ടി.കെ. ഇസ്മയിൽ, ജനറൽ സെക്രട്ടറി കെ.എ. അബ്ദുൽ കരിം എന്നിവർ പറഞ്ഞു.