kklm
കൂത്താട്ടുകുളം ഗവ: ആശുപത്രിയിലെ കൊവിഡ് കെയർ ഐ.സി.യു നിർമ്മാണ ചെലവിലേക്ക് അഖില കേരള വിശ്വകർമ്മ മഹാസഭ സംഭാവന നൽകുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഗവ: ആശുപത്രിയിൽ കൊവിഡ് കെയർ ഐ.സി.യു നിർമ്മാണ ചെലവിലേക്ക് അഖില കേരള വിശ്വകർമ്മ മഹാസഭ 365ാം നമ്പർ കൂത്താട്ടുകുളം ടൗൺ ശാഖ 50001 രൂപ സംഭാവന നൽകി. നഗരസഭ ചെയർപേഴ്സൺ വിജയ ശിവന് തുക കൈമാറി.ശാഖാ ഭാരവാഹികളായ ഡി.രാജു, എം.പി. മോഹനൻ ,എം.ആർ. മനോജ് കുമാർ, എം.പി. രാജൻ, കെ.പി.സജികുമാർ എന്നിവർ മുനിസിപ്പാലിറ്റി ഓഫീസിൽ വൈസ് ചെയർ പേഴ്സൺ അംബിക രാജേന്ദ്രൻ, ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, റോബിൻ ജോൺ വൻനിലം, അനിൽ കരുണാകരൻ എന്നിവർ പങ്കെടുത്തു.