പറവൂർ: വാക്സിൻ ചലഞ്ചിന്റെ ഭാഗമായി താലൂക്ക് സർക്കാർ ജീവനക്കാരുടെ സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം നൽകി. ബാങ്കിന്റെ 2 ലക്ഷം രൂപയും, ജീവനക്കാരുടെ വിഹിതമായ 21,116 രൂപയുമുൾപ്പടെ 2,21,116 രൂപ ബാങ്ക് പ്രസിഡന്റ് വി.ബി. വിനോദ് കുമാറിൽ നിന്നും കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഏറ്റുവാങ്ങി. ഭരണസമിതി അംഗങ്ങളായ കെ.കെ. കപിൽ, പി.ജെ. വോൾഗ, സെക്രട്ടറി കെ. ശാന്ത, കെ.എസ് മുരുകൻ എന്നിവർ പങ്കെടുത്തു.