കളമശേരി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി ഷാർജ മലയാളി കൂട്ടായ്മ കളമശേരി നഗരസഭയ്ക്ക് പൾസ് ഓക്സിമീറ്ററുകൾ നൽകി. ചെയർപേഴ്സൺ സീമാ കണ്ണൻ ഏറ്റുവാങ്ങി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.കെ.നിഷാദ്, കൗൺസിലർ റഫീസ് മരക്കാർ, ഷാർജ മലയാളി കൂട്ടായ്മയുടെ പ്രസിഡന്റ് ഡിനിൽകുമാർ, സെക്രട്ടറി പ്രവീൺ, കൺവീനർ ഷബീർ, ജില്ലാ കോർഡിനേറ്റർ ഇ. എ .റഹീം, സുനിത സലാം തുടങ്ങിയവർ പങ്കെടുത്തു.