kklm
കൂത്താട്ടുകുളം നഗരസഭയുടെ ഡി.സി.സി നവീകരണത്തിന് മേഖലാ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ ബേബി ആലുങ്കൽ, പി.ജി.സുനിൽകുമാർ എസ്.ഭദ്രകുമാർ എന്നിവർ ചേർന്ന് നഗരസഭാ ചെയർപേഴ്സൺ വിജയ ശിവന് 50000 രൂപയുടെ ചെക്ക് കൈമാറുന്നു

കൂത്താട്ടുകുളം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂത്താട്ടുകുളം നഗരസഭയുടെ ഡി.സി.സി നവീകരണത്തിന് മേഖലാ റസിഡന്റ്സ് അസോസിയേഷൻ വിവിധ റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്ന് സമാഹരിച്ച തുക കൈമാറി. മേഖലാ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബേബി ആലുങ്കൽ ,സെക്രട്ടറി പി.ജി.സുനിൽകുമാർ, ട്രഷറർ എസ്.ഭദ്രകുമാർ എന്നിവർ ചേർന്ന് നഗരസഭാ ചെയർപേഴ്സൺ വിജയ ശിവന് 50000 രൂപയുടെ ചെക്ക് കൈമാറി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ്, കൗൺസിലർമാരായ റോബിൻ ജോൺ വൻനിലം, പ്രിൻസ് പോൾ ജോൺ ,അനിൽ കരുണാകരൻ വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ എം.വി. ഷാജു ,റോയി നരിപ്പാറയിൽ,സനീഷ്.ഒ. എസ് ,പി.ആർ.അനിൽകുമാർ എന്നിവർ പങ്കെടുത്തു.