തൃക്കാക്കര: ആശാവർക്കർമാർ പ്രതിക്ഷേധ സമരം നടത്തി. കൊവിഡ് വാക്സിൻ ലഭ്യത എല്ലാവർക്കും ഉറപ്പ് നൽകുക, പ്രതിമാസം 10,000 രൂപ റിസ്ക്ക് അലവൻസ് അനുവദിക്കുക, സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കുക, ആശാ വാർക്കർമാരെ ആരോഗ്യ മേഖലയിൽ സ്ഥിരപ്പെടുത്തുക, ആരോഗ്യ രംഗത്തെ സ്വകാര്യ വത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. കെന്നടിമുക്ക്,കാക്കനാട്,തൃക്കാക്കര പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നടന്ന സമരത്തിൽ മഞ്ജു കെ .ആർ ,നിഷ ബീവി.സനിത,ലിസി, രജിത,ജിത,സൗദ അലി എന്നിവർ നേതൃത്വം നൽകി.
അഖിലേന്ത്യ ആശാവർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യുവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധസമരം.