കോലഞ്ചേരി: വൈസ്‌മെൻസ് ക്ളബിന്റെ നേതൃത്വത്തിൽ പൂതൃക്ക പഞ്ചായത്തിലെ ആശാവർക്കർമാർക്ക് കൊവിഡ് പ്രതിരോധ ഗൗണുകളും ഫേസ്ഷീൽഡുകളും സോപ്പുകളും വിതരണം ചെയ്തു. വൈസ്‌മെൻസ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കഴുകി ഉപേയാഗിക്കാൻ സാധിക്കുന്ന ഗൗണുകൾ ആശാവർക്കർമാർക്ക് നൽകിയത്. വൈസ് മെൻസ് വൈസ് പ്രസിഡന്റ് അഞ്ജു ബിനോയ് വിതരണോദ്ഘാടനം നടത്തി. കോലഞ്ചേരി വൈസ്‌മെൻസ് ക്ളബ് പ്രസിഡന്റ് സുജിത് പോൾ അദ്ധ്യക്ഷനായി.