കോലഞ്ചേരി: യൂത്ത് കോൺഗ്രസ് ഐരാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണൂർ കോളനിയിലെ ആർദ്റത ബാലഭവനിലും കൊവിഡ് ബാധിതരുടെ വീടുകളും അണുവിമുക്തമാക്കി. ബാലഭവനിൽ 14 കുട്ടികൾക്കും മൂന്ന് ജീവനക്കാർക്കുമാണ് കൊവിഡ് ബാധിച്ചത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ പോൾ, പി.ആർ. രാജേഷ് എന്നിവർ നേതൃത്വം നൽകി.