കളമശേരി: മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രി ഹോം കെയർ പരിചരണം ആരംഭിച്ചു. കിടപ്പു രോഗികൾക്കും ആശുപത്രിയിൽ വരാൻ ബുദ്ധിമുട്ടുള്ളവർക്കും വേണ്ടിയാണിത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ വീട്ടിൽ ആശുപത്രിയിലെ മെഡിക്കൽ ടീം എത്തും. ലാബ്, ഡ്രസ്സിംഗ് , മരുന്ന്, ഇഞ്ചക്ഷൻ, ആംബുലൻസ് തുടങ്ങിയ സേവനങ്ങൾ ഉണ്ടായിരിക്കും. വിളിക്കേണ്ട സമയം : രാവിലെ 10 മുതൽ വൈകിട്ട് 4 വരെ. 7356628 28 2