മൂവാറ്റുപുഴ: കൊവിഡ് രോഗികളായ കുടുംബങ്ങൾക്ക് മൂവാറ്റുപുഴ പൗരസമിതി ഭക്ഷ്യക്കിറ്റും മാസ്കും വിതരണം ചെയ്തു. വിതരണോദ്ഘാടനം പൗരസമിതി പ്രസിഡന്റ് മുസ്തഫ കൊല്ലംകുടി നിർവഹിച്ചു. ചടങ്ങിൽ പൗരസമതി സെക്രട്ടറി ബെന്നി വി.സി, വൈസ് പ്രസിഡന്റ് സലിം ചാലിൽ ,രക്ഷാധികാരി ഷാഹുൽ ഹമീദ് ,ജോ: സെക്രട്ടറി സുനിൽ മണമേൽ , പരിത് ഇഞ്ചക്കുടി എന്നിവർ പങ്കെടുത്തു.