പറവൂർ: കൊവിഡ് മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്ന പറവൂർ നഗരസഭ ഇരുപത്തിയൊന്നാം വാർഡിലെ നൂറ് കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് നൽകി. വാർഡ് കൗൺസിർ സജി നമ്പിയത്ത് വാഡിലെ കുടുംബമായ പാർവ്വതി രാമചന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു. കെ.വി. ഉണ്ണിക്കൃഷ്ണൻ, പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.