ആലുവ: തായിക്കാട്ടുകര മുസ്‌ലിം ജമാഅത്ത് കമ്മിറ്റി ലോക്ക്ഡൗൺ മൂലം ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തു. ജമാഅത്ത് ചീഫ് ഇമാം ഓണമ്പിള്ളി അബ്ദുസലാം മൗലവി വിതരണോദ്ഘാടനം നിർവഹിച്ചു. ജമാഅത്ത് കൗൺസിൽ ചെയർമാൻ കെ.കെ. സലീം അദ്ധ്യക്ഷത വഹിച്ചു. മഹല്ല് ജമാഅത്ത് സെക്രട്ടറി പി.ബി. അലിക്കുഞ്ഞ്, ട്രഷറർ സി.കെ. ഷമീർ, ടി.ബി. അഷറഫ്, ടി.എ. മായിൻ കുട്ടി, കെ.എ. നസീർ, സി.ഐ. സിദ്ധീഖ്, സക്കീർ മൊക്കത്ത്, അബ്ബാസ് മട്ടുമ്മൽ, എം.എ. അബു, കെ.വൈ. മൂസ, സി.എച്ച്. സലീം, കെ.യു. താഹ എന്നിവർ പങ്കെടുത്തു.