കൊച്ചി: കൊവിഡ് ലോക്ക്ഡൗണിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ഹോട്ടൽ മേഖലയ്ക്ക് അടിയന്തര സഹായം അനുവദിക്കണമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. പാർസൽ സേവനം അനുവദനീയമാണെങ്കിലും പ്രവർത്തന ചെലവ് പോലും ലഭിക്കാത്തതിനാൽ 80 ശതമാനവും അടച്ചിട്ടിരിക്കുകയാണ്. സർക്കാരിന്റെ അടിയന്തര സഹായം ഈ മേഖലയ്ക്ക് ലഭ്യമായാലേ ലോക്ക്ഡൗണിനു ശേഷമെങ്കിലും
തുറന്ന് പ്രവർത്തക്കാനാവു. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് അനുവദിച്ചതുപോലെ വൈദ്യുതി, വെള്ളക്കരം, ജി.എസ്.ടി എന്നി​വ പിഴപ്പലിശ ഒഴിവാക്കി ഗഡുക്കളായി അടയ്ക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കണം. കേന്ദ്ര സർക്കാർ കോമ്പോസിഷൻ സ്‌കീം തിരഞ്ഞെടുത്ത ഹോട്ടലുകളുടെ ലോക്ക്ഡൗൺ കാലയളവിലെ ജി.എസ്.ടി. ഒഴിവാ
ക്കുകയും വായ്പാ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിക്കുകയും വേണം. പ്രവർത്തന ചെലവിലേക്കായി ഹോട്ടലുടമകൾക്ക് സഹായകരമായ ഹ്രസ്വകാല വായ്പകൾ കുറഞ്ഞ പലിശ നിരക്കിൽ ലഭ്യമാക്കുവാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണം. അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ ആവശ്യപ്പെട്ടു.