justice-tv-anilkumar-

കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ടി.വി. അനിൽകുമാർ വിരമിച്ചു. ഹൈക്കോടതിയിലെ ഒന്നാം കോടതിയിൽ നടന്ന ഫുൾ കോർട്ട് റഫറൻസിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്‌ണ കുറുപ്പ്, ഹൈക്കോർട്ട് അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. തോമസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. നെയ്യാറ്റിൻകര വലിയവിള ഉഴിയരിക്കുന്ന് വീട്ടിൽ തങ്കപ്പൻ നായരുടെ മകനാണ്. ഭാര്യ: റാണി ലളിതാംബിക, മകൻ: ത്രിലോക്‌നാഥ്.