nyc
ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൻ.വൈ.സി നേതാക്കൾ വീട്ടുപടിക്കൽ നടത്തിയ പ്രതിഷേധം

ആലുവ: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ കോട ബായി പട്ടേലിന്റെ ജനവിരുദ്ധ നയത്തിനെതിരെ കേരളത്തിൽ എൻ.വൈ.സിയുടെ പ്രതിഷേധിച്ചു. എൻ.വൈ.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടിക്കെതിരെ വീടുകളിൽ പോസ്റ്റർ ഉയർത്തിയാണ് പ്രതിഷേധിച്ചത്.
ലക്ഷദ്വീപിൽ രഹസ്യ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുന്ന അഡ്മിനിസ്റ്റേറ്ററെ കേന്ദ്രം തിരിച്ചുവിളിക്കുക, ദ്വീപ് നിവാസികളുടെ പൗരാവകാശങ്ങൾ സംരക്ഷിക്കുക എന്ന ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.

വീട്ടുപടിക്കൽ സമരം ജില്ലാതല ഉദ്ഘാടനം അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അനൂബ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ സനൽ മൂലംകുടി, അനൂബ് നൊച്ചിമ, മൊയ്തീൻ ഷാ, പി.എ. മൻസൂർ, അബ്ദുൾ ജബ്ബാർ, രാജേഷ് തൃക്കാക്കര, ആഷിക്ക് പാലക്കൽ, അഷ്‌കർ കോമ്പാറ, ഷെർബിൻ കൊറയ അർഷാദ്, വി.കെ. ജസ്‌ന തുടങ്ങിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു.