അങ്കമാലി: തുറവൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പെരിങ്ങാംപറമ്പ് പ്രദേശത്ത് നിർദ്ധനരായ എഴുപത് കുടുംബങ്ങൾക്ക് ഭഷ്യക്കിറ്റ് വിതരണം ചെയ്തു. റോട്ടറി ക്ലബ്ബ് ഒഫ് കൊച്ചിൻ എയർപോർട്ടിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്.റോട്ടറി ക്ലബ് ഭാരവാഹികളായ വി.എസ്.രാജീവ്, വി.എൻ.ജൂബി,പഞ്ചായത്തംഗം മനു മഹേഷ്, സിൽവി ബൈജു, ധന്യ ബിനു, ബിനോയ് പങ്കജാക്ഷൻ, സിവിൽ ഡിഫൻസ് ഫോഴ്‌സ് അംഗങ്ങളായ എ.ആർ.സച്ചിൻരാജ്, കെ.എസ്.സുജിത്ത് , അനീസ് മുഹമ്മദ്, വി.എ.ശ്രീഹരി , രാഖേഷ് രവി തുടങ്ങിയവർ പങ്കെടുത്തു.