covid19
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് ഗവൺമെന്റ് സെർവന്റ്സ് സഹകരണസംഘം സഹകരണ സംഘം പ്രസിഡന്റ് ബെന്നി തോമസ് ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയന് പി.പി.ഇ കിറ്റും, മാസ്കും നൽകുന്നു

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലേക്ക് ഗവൺമെന്റ് സെർവന്റ്സ് സഹകരണ സംഘം ഒന്നാം ഘട്ടമായി നൂറ് പി.പി.ഇ കിറ്റും, നൂറ് മാസ്കും നൽകി. ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ സഹകരണ സംഘം പ്രസിഡന്റ് ബെന്നി തോമസ് ആശുപത്രി സൂപ്രണ്ട് ഡോ.ആശവിജയന് പി.പി.ഇ കിറ്റും, മാസ്കും കൈമാറി. ബാങ്ക് സെക്രട്ടറി വി.കെ.വിജയൻ, എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി വാസുദേവൻ, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് എന്നിവർ പങ്കെടത്തു.