keralabank
കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വാഴക്കുളം അഗ്രോ പ്രോസസിംഗ് കമ്പനി സന്ദർശിക്കുന്നു. കമ്പനി ചെയർമാൻ ഇ.കെ.ശിവൻ,ഡയറക്ടർമാരായ ഷാജു വടക്കൻ, ജോളി പൊട്ടക്കൽ, വി.എം.തമ്പി, എം.എം. ജോർജ് എന്നിവർ സമീപം

മൂവാറ്റുപുഴ∙ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ വാഴക്കുളം അഗ്രോ പ്രോസസിംഗ് കമ്പനി സന്ദർശിച്ചു. പൈനാപ്പിൾ കമ്പനിയുടെ പുനരുദ്ധാരണത്തിന് കേരള ബാങ്ക് സഹായിക്കുമെന്ന് ഗോപി കോട്ടമുറിക്കൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കമ്പനിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയത്. കാർഷിക മേഖലയുടെയും കർഷകരുടെയും പുരോഗതിക്ക് പൈനാപ്പിൾ കമ്പനിയുടെ വികസനം വഴി തെളിക്കും. വികസനത്തിന് ഒട്ടേറെ സാധ്യതകളുള്ള കമ്പനിക്ക് ആവശ്യമായ സഹായങ്ങളും വായ്പകളും നൽകുന്നതിനുള്ള നടപടികൾ കാലതാമസം കൂടാതെ ബാങ്ക് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി ചെയർമാൻ ഇ.കെ.ശിവൻ, ഡയറക്ടർമാരായ ഷാജു വടക്കൻ, ജോളി പൊട്ടക്കൽ, വി.എം.തമ്പി, എം.എം. ജോർജ് എന്നിവർ പങ്കെടുത്തു.