കൊച്ചി: കൊച്ചി കോർപ്പറേഷന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് സഹായം വാഗ്ദാനം ചെയ്ത് ജർമ്മനിയും കൊറിയയും. ജർമ്മൻ അന്താരാഷ്ട്ര ഏജൻസിയായ ജി.ഐ.ഇസഡിന്റെ സഹായത്തോടെ ആരംഭിച്ച 'ഓട്ടോ ആംബുലൻസ്' അടക്കമുള്ള പദ്ധതികൾക്ക് നേതൃത്വം നൽകുന്ന മേയർ അഡ്വ.എം.അനിൽകുമാറിനെ ഇന്ത്യയിലെ ജർമ്മൻ അംബാസഡർ വാൾട്ടർ ജോനസ് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു .കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എംബസിയുടെ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. ഗതാഗത രംഗത്ത് കാർബൺ ബഹിർഗമനതോത് കുറക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിനാണ് കോർപ്പറേഷൻ സൗത്ത് കൊറിയൻ പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രശംസ പിടിച്ചുപറ്റിയത് .