നെടുമ്പാശേരി: കോൺഗ്രസ് ആവണംകോട് 11-ാംവാർഡ് കമ്മിറ്റി നെടുമ്പാശേരി പൊലീസ് സ്റ്റേഷനിൽ ഓട്ടോമാറ്റിക് സാനിറ്റേഷൻ യന്ത്രം നൽകി. എം.എൽ.എമാരായ അൻവർ സാദത്തും, റോജി എം. ജോണും ചേർന്ന് സി.ഐ ടി. ശശികുമാറിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് പി.വി. കുഞ്ഞ്, ബിജു കെ. മുണ്ടാടൻ, റിജോ പുതുവ, കെ.പി. ഡേവിസ്, ഗീത ഉണ്ണി, പി.കെ. ഗോപി തുടങ്ങിയവർ സംബന്ധിച്ചു.