മൂവാറ്റുപുഴ: അന്യസംസ്ഥാനങ്ങളിലേക്ക് തൊഴിലാളികളുമായി പോയി ലോക്ക് ഡൗൺ മൂലം അവിടെ കുടുങ്ങി കിടക്കുന്ന വാഹനങ്ങളിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ തുടങ്ങി ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐ.എ.എസ്. ഈ വാഹനങ്ങൾക്ക് തിരിച്ച് വരുന്നതിനാവശ്യമായ സ്പെഷൽ പെർമിറ്റ് ഓൺലൈനായി എടുക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തി. എല്ലാ ആർ.ടി. ഓഫീസിലും ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ ഈ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്.