കാലടി: യൂത്ത് കോൺഗ്രസ് മലയാറ്റൂർ-നീലീശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ 17 വാർഡുകളിലും ലോക്ക് ഡൗൺ മൂലം ദുരിതം നേരിടുന്ന നിർദ്ധനരായ 150 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ അനിമോൾ ബേബി, വൈസ് പ്രസിഡന്റ് ബിജി സെബാസ്റ്റ്യൻ, സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് മൂലൻ, ജോയ്സൺ ഞാളിയൻ,സ്റ്റീഫൻ മാടവന, ടിനു തറയിൽ ജോണി പാലാട്ടി എന്നിവർ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോയ്സ്.കെ ജെ, തോമസ്, സനിൽ പി തോമസ് എന്നിവർ നേതൃത്വം നൽകി.