കളമശേരി: എ.ഐ.എസ്.എഫ് കളമശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊവിഡിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏലൂരിൽ തുടക്കം കുറിച്ചു. സന്നദ്ധ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി എബനേസർ കമ്യൂണിറ്റി ഡെവലപ്പ്മെന്റ് മിഷനിലെ തിമോത്തി എബ്രഹാം നൽകിയ പി.പി.ഇ. കിറ്റ് എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി അർജുൻ രവി ഏറ്റുവാങ്ങി. ഏലൂർ മുനിസിപ്പൽ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി.എം. ഷെനിൻ, എ.ഐ.വൈ.എഫ്. ജില്ലാ വൈസ് പ്രസിഡന്റ് സിജി ബാബു, പാർട്ടിയുടെ ഈസ്റ്റ് ലോക്കൽ സെക്രട്ടറി യു.എസ്. തോമസ്, പാസ്റ്റർ ഷാജി സെബാസ്റ്റ്യൻ, അക്ഷയ് രജി എന്നിവർ പങ്കെടുത്തു.