മൂവാറ്റുപുഴ: പി.എം കെയർ ഫണ്ടിൽനിന്ന് 1.5 കോടിരൂപ മുടക്കി മൂവാറ്റുപുഴ ജനറൽ ഹോസ്പിറ്റലിൽ പുതിയതായി നിർമ്മിക്കുന്ന ഒാക്സിജൻ പ്ലാന്റിന്റെ നിർമ്മാണപ്രവർത്തനങ്ങൾ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ സന്ദർശിച്ചു . നിയോജകമണ്ഡലം പ്രസിഡന്റ് വി.സി. ഷാബു, സെക്രട്ടറിമാരായ കെ.കെ. അനീഷ്‌കുമാർ, അജീഷ് തങ്കപ്പൻ, ജില്ലാ കമ്മിറ്റിഅംഗം പ്രേംചന്ദ്, മുനിസിപ്പൽ പഞ്ചായത്ത് പ്രസിഡന്റുമാരായ രമേഷ് പുളിക്കാൻ, ദീപക് തുടങ്ങിയവർ പങ്കെടുത്തു.