കൊച്ചി: സംയുക്ത കർഷക സമിതി നേതൃത്വത്തിലുള്ള സമരം ആറുമാസം പൂർത്തിയാക്കുന്ന 26 ന് ദേശീയ കരിദിനാചരണത്തിൽ ഹിന്ദ് മസ്ദൂർ സഭ(എച്ച്.എം.എസ്) യൂണിയനുകൾ പങ്കെടുക്കും. കറുത്ത ബാഡ്ജ് ധരിച്ച് തൊഴിലാളികൾ പ്രതിഷേധിക്കും. കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ചും തൊഴിലാളി വിരുദ്ധനിയമങ്ങൾ ഉൾക്കൊള്ളുന്ന ലേബർ കോഡുകൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് 7,500 രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ട്രേഡ് യൂണിയൻ സംയുക്ത സമിതി പ്രതിഷേധിക്കുക.