കൊച്ചി: കേരള വാട്ടർ അതോറിറ്റി ഉപഭോക്താക്കളുടെ കൺസ്യൂമർ നമ്പർ മൊബൈൽ നമ്പറുമായി ലിങ്ക് ചെയ്യാം. https://epay.kwa.kerala.gov.in എന്ന ഇ പേയ്‌മെന്റ് വെബ് സൈറ്റിലൂടെ ആണ് ലിങ്ക് ചെയ്യേണ്ടത്. തൃപ്പുണിത്തുറ ഓഫീസിനു കീഴിൽവരുന്ന തൃപ്പുണിത്തുറ, തിരുവാങ്കുളം, മരട് എന്നീ മുൻസിപ്പാലിറ്റികളിലെയും ഉദയംപേരൂർ , ചോറ്റാനിക്കര, കുമ്പളം എന്നീ പഞ്ചായത്തുകളിലേയും ഉപഭോക്താക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തണം.