anilkumar
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനിൽകുമാർ

#ചികിത്സാസഹായസമിതി രൂപീകരിച്ചു

നെടുമ്പാശേരി: ആഫ്രിക്കയിലെ കോംഗോയിൽ മസ്തിഷ്‌ക രക്തസ്രാവത്തെത്തുടർന്ന് ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന ആലുവ കുറുമശേരി ചൂപ്രത്തുവീട്ടിൽ അനിൽകുമാറിന്റെ (45) കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചികിത്സാസഹായസമിതി രൂപീകരിച്ചു.

വാർഡ് മെമ്പർ ശാരദ ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനാ പ്രവർത്തകർ പങ്കെടുത്തു. വയറിംഗ് തൊഴിലാളിയായിരുന്ന അനിൽകുമാർ രണ്ടുമാസം മുമ്പാണ് കോംഗോയിൽ ജോലിക്കായി പോയത്. കുറച്ചുദിവസം കഴിഞ്ഞപ്പോളാണ് അനിലിന് മസ്തിഷ്‌ക രക്തസ്രാവം ഉണ്ടായത്. ചികിത്സക്ക് പണമില്ലാതെ കുടുംബം ബുദ്ധിമുട്ടുകയാണ്. മെഡിക്കൽ ഷോപ്പ് ജീവനക്കാരിയായ ഭാര്യ യമുനയും സ്കൂൾ വിദ്യാർത്ഥികളായ രണ്ടുമക്കളും അടങ്ങുന്നതാണ് അനിലിന്റെ കടുംബം. സഹായംതേടി കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും കുടുംബം നിവേദനം നൽകിയിട്ടുണ്ട്.

ലക്ഷക്കണക്കിന് രൂപ ഇതിനകം ചികിത്സയ്ക്ക് ചെലവായി. ആറുലക്ഷത്തോളംരൂപ ഇനിയും അടക്കാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടിരിക്കുകയാണ്. മാത്രമല്ല വിദഗ്ദ്ധ ചികിത്സയ്ക്കായി സ്പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റേണ്ടതുമുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ ശാരദ ഉണ്ണിക്കൃഷ്ണൻ (ചെയർപേഴ്സൺ), പി.എ. സുധീഷ് (കൺവീനർ) എന്നിവർ ഭാരവാഹികളായി ചികിത്സാസഹായസമിതി രൂപീകരിച്ചത്. എസ്.ബി.ഐ മൂഴിക്കുളം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40191944474. ഐ.എഫ്.എസ് കോഡ്: SBIN0008648. ഫോൺ: 9847568093.