തൃക്കാക്കര: കാക്കനാട് ഇടച്ചിറയിൽ മഞ്ചേരിക്കുഴി പാലത്തിന്റെ നിർമ്മാണം പൂർത്തിയായിട്ട് കാലങ്ങളായി.
എന്നാൽ ഈ പാലത്തിലേക്ക് സുഗമമായി യാത്ര ചെയ്യാവുന്ന റോഡില്ല. റോഡ് നിർമ്മാണത്തിനായി വർഷങ്ങൾക്ക് മുമ്പേ പാലത്തിന് ഇരുകരകളിലുമായി 13 മീറ്റർ വീതിയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സർക്കാർ മരവിപ്പിച്ചിട്ടിരിക്കുകയാണ്. തൃക്കാക്കര, കുന്നത്തുനാട് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമ്മാണമാണ് പൂർത്തിയായിരിക്കുന്നത്. ഇരു മണ്ഡലങ്ങളിലെയും എം.എൽ.എ മാർക്ക് താല്പര്യമില്ലാത്തതാണ് റോഡ് നിർമ്മാണം ഇഴയാൻ പ്രധാന കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. പ്രദേശവാസികൾക്ക് സ്ഥലവില അടിയന്തരമായി നിൽക്കാൻ സർക്കാർ തയാറാവണമെന്ന്‌ സി.പി.ഐ.എം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം ടി എ സുഗതൻ പറഞ്ഞു.