ഉദയംപേരൂർ: ധീവരസഭയുടേയും ബാല സമുദായോദ്ധാരണി പരസ്പര സഹായസംഘത്തിന്റെയും നേതൃത്വത്തിൽ പണ്ഡിറ്റ് കറുപ്പന്റെ 137-ാമത് ജന്മദിനാഘോഷം സംഘടിപ്പിച്ചു. തെക്കൻ പറവൂർ പഴയ മാർക്കറ്റിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടന്ന ചടങ്ങിൽ ധീവരസഭ ചെയർമാനും സംഘം പ്രസിഡന്റുമായ എസ്. സുരേന്ദ്രൻ പണ്ഡിറ്റ് കറുപ്പന്റെ പ്രതിമയിൽ പുഷ്പഹാരം അണിയിച്ചു. വൈസ് പ്രസിഡന്റ് ഇ.കെ. നാരായണൻ, കെ.കെ. ശശിധരൻ, എം.കെ. രാജേന്ദ്രൻ, ടി.ബി. അശോകൻ, എ.സോമൻ, എസ്.ടി. അരവിന്ദൻ, പി.എം. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.