കളമശേരി: ഏലൂർ നഗരസഭ സംഘടിപ്പിക്കുന്ന വീടകം ഓൺലൈൻ കലോത്സവം 2021 ൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മേയ് 30 നകം രജിസ്റ്റർ ചെയ്ത് ജൂൺ 5 നകം എൻട്രികൾ നൽകണം. കഥാരചന ( വിഷയം: പ്രണയം) , കവിതാ രചന (വിഷയം : പ്രണയം) , പെൻസിൽ ഡ്രോയിംഗ് ( വിഷയം: എന്റെ യാത്ര) ,വാട്ടർ കളർ പെയിന്റിംഗ് ( വിഷയം: മഴക്കാലം) , ലളിതഗാനം, കവിതാപാരായണം, മോണോ ആക്ട്, ലഘു നാടകം, സിനിമാറ്റിക് ഡാൻസ്, സിനിമാ ഗാനം, സെമി ക്ലാസിക്കൽ ഡാൻസ്, ഫോൺ ഫോട്ടോഗ്രാഫി (വിഷയം : പൂന്തോട്ടം) എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ. വിശദവിവരങ്ങൾക്ക് 984717 1156 , 9447371605 , 98958988 11.