kani
കനിവ് പൂണിത്തുറയുടെ ആംബുലൻസ് സർവീസ് സി.പി.എം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ ഫ്ളാഗ് ഒഫ് ചെയ്യുന്നു

കൊച്ചി: കനിവ് പൂണിത്തുറയുടെ നേതൃത്വത്തിൽ നടത്തിവരുന്ന കൊവിഡ് പ്രതിരോധപ്രവർത്തനത്തിന്റെ ഭാഗമായി ഒറ്റയ്ക്കല്ല .... ഒപ്പമുണ്ട് എന്ന സന്ദേശവുമായി ആംബുലൻസ് സർവീസ് ആരംഭിച്ചു. ഗാന്ധിസ്‌ക്വയർ മിനി പാർക്കിൽ നടന്ന ചടങ്ങിൽ കനിവ് പാലിയേറ്റീവ് കെയറിന്റെ ജില്ല ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ സി.എൻ. മോഹനൻ ആംബുലൻസ് സർവീസ് ഫ്ളാഗ് ഒഫ് ചെയ്തു. ചെയർമാൻ പി.ദിനേഷ് , സി.പി.എം ഏരിയാ സെക്രട്ടറി കെ.ഡി. വിൻസെന്റ്, എൽ.സി.സെക്രട്ടറി എ.ജി ഉദയകുമാർ , കനിവ് സെക്രട്ടറി വി.പി.ചന്ദ്രൻ , കെ.പി. ബിനു, കൗൺസിലർ ഡോ: ശൈലജ തുടങ്ങിയവർ സംസാരിച്ചു.