കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലം കൊവിഡ് ഹെൽപ്പ് ഡെസ്‌ക്കിലേക്ക് കൊച്ചി റിഫൈനറി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യു 40 പൾസ് ഓക്സിമീറ്ററുകൾ നൽകി. എം.എൽ.എ അഡ്വ.പി.വി. ശ്രീനിജിൻ യൂണിയൻ ജനറൽ സെക്രട്ടറി എം.ജി. അജിയിൽ നിന്നും ഏറ്റുവാങ്ങി. സി.കെ. ജോൺസ്, ടി.സുനിൽകുമാർ, ജൂബിൾ ജോർജ് എന്നിവർ പങ്കെടുത്തു.