കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിന് മന്ത്രിമാർ പൂർണമായും ധൂർത്ത് ഒഴിവാക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് പറഞ്ഞു. ധൂർത്ത് ഒഴിവാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി ഒഴികെ കാബിനറ്റ് പദവിയുള്ള മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് അടക്കമുള്ളവർ പൊലീസ് അകമ്പടി ഉപേക്ഷിക്കുവാൻ തയ്യാറാവണം. കുരുവിള മാത്യൂസ് സർക്കാരിനോട് ആവശ്യപ്പെട്ടു.