കൊച്ചി: ലോട്ടറിവില്പനക്കാർക്കു 5,000 രൂപ ധനസഹായമായി അനുവദിക്കണമെന്ന് ലോട്ടറി ട്രേഡേഴ്‌സ് യൂണിയൻ ( എ.ഐ.ടി.യു.സി ) മന്ത്രി കെ.എൻ.ബാലഗോപാലിനോട് ആവശ്യപ്പെട്ടു. 1000രൂപ നൽകാനാണ് സർക്കാർ തീരുമാനം. കാലാവധി കഴിഞ്ഞ ടിക്കറ്റുകളുടെ സമ്മാനത്തുക നൽകുക, ലോട്ടറി വില്പനക്കാരെ വാക്‌സീൻ മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ അടങ്ങിയ നിവേദനം സംസ്ഥാനപ്രസിഡന്റ് കെഎസ്. ഇന്ദുശേഖരൻനായർ, ജനറൽസെക്രട്ടറി വി.ബാലൻ, വർക്കിംഗ് പ്രസിഡന്റ് പിഎം. ജമാൽ എന്നിവർ മന്ത്രിക്ക് കൈമാറി.