പള്ളുരുത്തി: ഇടക്കൊച്ചി സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കൊവിഡ് കാലത്ത് പലിശരഹിത വായ്പ നൽകുന്നു. അംഗങ്ങൾ റേഷൻ കാർഡുമായി ഓഫീസിൽ എത്തിച്ചേരണമെന്ന് സെക്രട്ടറി പി.ജെ.ഫ്രാൻസിസ് അറിയിച്ചു. കൊവിഡ് ആശ്വാസ ഗോൾഡ് ലോൺ പദ്ധതിക്കും തുടക്കം കുറിച്ചു. ഭരണ സമിതിയംഗം ശോഭന രാജന്റെ നിര്യാണത്തിൽ ബാങ്ക് ഹാളിൽ നടന്ന അനുശോചന ചടങ്ങിൽ പ്രസിഡന്റ് ജോൺ റിബല്ലോ അദ്ധ്യക്ഷത വഹിച്ചു.